
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തു സിമ്പുവും, തൃഷയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ ചിത്രമാണ് 'വിണ്ണൈത്താണ്ടി വരുവായ'. ഒരു പ്രണയ സിനിമയായി പുറത്തുവന്ന ഈ ചിത്രത്തിന് എ .ആർ.റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. 2010-ൽ പുറത്തിറങ്ങിയ ഈ ചിത്രം പിന്നീട്, അതായത് നാല് വർഷങ്ങൾക്ക് മുൻപ് റീ-റിലീസ് ചെയ്യുകയുണ്ടായി. അതനുസരിച്ച് ചെന്നൈ അണ്ണാ നഗറിലുള്ള, വി ആർ മാളിലുള്ള പി.വി.ആർ തീയറ്ററിലും ഈ ചിത്രം റിലീസ് ചെയ്യുകയുണ്ടായി! ഈ തിയേറ്ററിൽ അന്ന് പ്രദർശനം തുടങ്ങിയ ഈ ചിത്രം ഇപ്പോഴും ദിവസം ഒരു ഷോ പ്രദർശിപ്പിച്ച് വരുന്നുണ്ട്. അതായത് ഏകദേശം 1700 ദിവസങ്ങൾ കടന്ന് പ്രദർശിപ്പിച്ച് വരുന്ന സിനിമയായിരിക്കുകയാണ് 'വിണ്ണൈത്താണ്ടി വരുവായ'. ഇന്ത്യയിൽ തന്നെ റീ-റിലീസ് ചെയ്തതിന് ശേഷം ഇത്രയും ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 'വിണ്ണൈത്താണ്ടി വരുവായ'. അടുത്ത് തന്നെ ഈ ചിത്രം 5 വർഷം കടന്ന് തിയേറ്ററിൽ ഓടുന്ന സിനിമ എന്ന റെക്കോർഡും നേടും!
Photo Courtesy - Google










